Mon Mar 31, 2025 2:58 PM 1ST

Location  

Sign In

ജൈവ വൈവിധ്യ സെമിനാർ സംഘടിപ്പിച്ചു

24 Mar 2025 09:17 IST

enlight media

Share News :

ഉദുമ ഗ്രാമ പഞ്ചായത്ത് ജൈവ പരിപാലന സമിതിയും ഉദുമ പടിഞ്ഞാർ അംബിക വായനശാല ആർട്ട്സ് & സ്പോർട്ട് സ് ക്ലബ്ബ് സിൽവർ ജൂബിലി കമ്മിറ്റിയും സംയുക്തമായി പുഴ, കടൽ, കാലാവസ്ഥ എന്ന വിഷയത്തിൽ ജൈവ വൈവിധ്യ സെമിനാർ സംഘടിപ്പിച്ചു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. എം. ജി മനോജ് വിഷയം അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം, കാരണങ്ങളും പ്രത്യാഘാതങ്ങളും ഇവ വിശദമായും ആഴത്തിലും പ്രതിപാദിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബി എം സി കൺവീനർ മുകുന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർ ശകുന്തള ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ,വാർഡ് മെമ്പർമാരായ

ചന്ദ്രൻ നാലാം വാതുക്കൽ, ബിന്ദുസുധൻ എന്നിവരും സി കെ വേണു, രജീഷ് പി ടി,നാരായണൻ കെ സി, അഭിലാഷ് കെ വി എന്നിവരും സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ പ്രസാദ് ബി നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News