Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗവൺമെൻറ് എൽ പി സ്കൂൾ കൊഴക്കോട്ടൂർ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചു

19 Feb 2025 21:01 IST

enlight media

Share News :

അരീക്കോട്: ഗവൺമെൻറ് എൽ പി സ്കൂൾ കൊഴക്കോട്ടൂരിൽ ഏറനാട് എംഎൽഎ പി കെ ബഷീർ സാഹിബിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബഹുമാന്യനായ ഏറനാട് എംഎൽഎ പി.കെ ബഷീർ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അഷ്റഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മു സൽമ, അരീക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് (നാണി), വാർഡ് മെമ്പർ ശ്രീജ അനിയൻ, പി.ടി.എ പ്രസിഡണ്ട് ലുക്മാൻ എംപി, എം ടി എ പ്രസിഡണ്ട് ശ്രുതി മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.

സ്കൂളിൽ നവീകരിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ പ്രമോ ലോഞ്ചിംഗ്എംഎൽഎ നിർവഹിച്ചു. തുടർന്ന് നടന്ന "മക്കൾക്കായി ഒരുമിച്ചിരിക്കാം" എന്ന പാരന്റിങ് ക്ലാസ്സിനും ഗാന വിരുന്നിനും ലുഖ്മാൻ അരീക്കോട് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ.കെ മുഹമ്മദ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഖില ടീച്ചർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News