Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു;71 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

19 Jul 2024 14:01 IST

Shafeek cn

Share News :

കണ്ണൂർ: ജില്ലയില്‍ ഇതുവരെ നാലു ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചു. 30 പേരാണ് ക്യാമ്ബുകളിലുള്ളത്. കണ്ണൂര്‍ താലൂക്കില്‍ രണ്ടു ദുരിതാശ്വാസ ക്യാന്പുകളിലായി 23 പേരും തലശേരി താലൂക്കില്‍ രണ്ടു ക്യാന്പുകളിലായി ഏഴുപേരുമാണ് നിലവിലുള്ളത്.


കണ്ണൂര്‍ കോര്‍പറേഷനിലെ കീഴ്ത്തള്ളി വെല്‍നസ് സെന്‍റര്‍, തലശേരി കതിരൂര്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍,ഉരുവച്ചാല്‍ മദ്രസ, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ട്മല സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചത്.


ജില്ലയില്‍ ആകെ 71 കുടുംബങ്ങളെ അപകട ഭീഷണിയെ തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തലശേരി താലൂക്കില്‍ എട്ട് വില്ലേജുകളിലായി 48 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കണ്ണൂര്‍ താലൂക്കില്‍ ആറു വില്ലേജുകളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യന്നൂര്‍ താലൂക്കില്‍ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 


ഇരിട്ടി താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്ബില്‍ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ ബുധനാഴ്ച മാത്രം ശക്തമായ മഴയില്‍ മൂന്ന് വീടുകള്‍ക്ക് പൂർണമായും 24 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഇരിട്ടിയില്‍ രണ്ടു വീടും പയ്യന്നൂരില്‍ ഒരു വീടിനുമാണ് പൂർണമായും നാശം നഷ്ടം സംഭിവിച്ചത്.


ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം കാലവർഷത്തെ തുടർന്ന് ജില്ലയില്‍ 13 വീടുകള്‍ പൂര്‍ണമായും 242 വീടുകള്‍ ഭാഗികമായും തകര്‍ന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ കണ്‍ട്രോള്‍ റൂം കളക്ടറേറ്റ് 0497 2700645, 2713266, 9446682300. ടോള്‍ഫ്രീ: 1077. താലൂക്ക് കണ്‍ട്രോള്‍ റൂം കണ്ണൂര്‍: 0497 270969, തളിപ്പറമ്ബ്: 0460 2203142, തലശേരി: 0490 2343813. ഇരിട്ടി: 0490 2494910, പയ്യന്നൂര്‍: 04985 294844, ഫിഷറീസ് കണ്‍ട്രോള്‍ റൂം 0497 2732487, 9494007039.

Follow us on :

More in Related News