Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പുതിയ ഭരണസമിതിയ്ക്ക് പൗരാവലിയുടെ സ്വീകരണം

14 Oct 2024 16:53 IST

Arun das

Share News :

വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട് ചുമതലയേറ്റ പുതിയ ഭരണസമിതിയ്ക്ക് വടക്കാഞ്ചേരി പൗരാവലിയുടെ സ്വീകരണം നൽകി. ബാങ്ക് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, സിപിഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ എം സതീശൻ, സിപിഐ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി എം യു കബീർ, വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി അജിത് കുമാർ മല്ലയ്യ, മുതിർന്ന മാധ്യമ പ്രവർത്തകൻ വി മുരളി, മുൻ ബാങ്ക് പ്രസിഡൻ്റ് എൻ ടി ബേബി, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഇ കെ കുമാരൻ, സ്പന്ദനം വടക്കാഞ്ചേരിക്ക് വേണ്ടി സി ഓ ദേവസ്സി, വടക്കാഞ്ചേരി പ്രസ് ക്ലബ് പ്രസിഡൻ്റ് അജീഷ് കർക്കിടകത്ത്, ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം കമ്മിറ്റിക്കു വേണ്ടി ജയഷ്, കുമരനെല്ലൂർ ദേശം കമ്മിറ്റിക്കു വേണ്ടി ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എ കെ സതീഷ് കുമാർ ചടങ്ങിന് സ്വാഗതം പറഞ്ഞു. പൗരാവലിയുടെ സ്വീകരണത്തിന് നന്ദി പറഞ്ഞ് ബാങ്ക് പ്രസിഡൻ്റ് എൻ കെ പ്രമോദ് കുമാർ സംസാരിച്ചു.

Follow us on :

More in Related News