Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനിയെങ്കിലും ഈ വാഹനങ്ങളൊന്നു മാറ്റിക്കൂടെ

27 Jan 2025 19:56 IST

ജേർണലിസ്റ്റ്

Share News :



മൂന്നാര്‍: സര്‍ക്കാര്‍ ഓഫീസ് പരിസരത്ത് ഫിറ്റ്‌നസ് തീര്‍ന്ന് കണ്ടം ചെയ്തിട്ടും വാഹനങ്ങള്‍ മാറ്റാതെ കിടക്കുന്നതായി പരാതി. ദേവികുളം താലൂക്ക് ഓഫീസ്, ആര്‍.ഡി ഓഫീസ് എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വാഹനങ്ങളുടെ എണ്ണം നിരവധിയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്ന ആളുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം കൂടെ നഷ്ടപ്പെടുത്തുകയാണ് ഇത്. താലൂക്ക് ഓഫീസ് പരിസരത്ത് മുന്‍പ് ഉപേക്ഷിച്ച ജീപ്പിന്റെ പല ഭാഗങ്ങളും ഇന്ന് കാണാനില്ല. പകുതിയിലേറെ മണ്ണിനടിയില്‍ ആവുകയും ചെയ്തു. വര്‍ഷങ്ങളോളം വകുപ്പിനെ സഹായിക്കാന്‍ ഹൈറേഞ്ചിലെ മലമടക്കുകള്‍ കീഴടക്കിയ ജീപ്പുകളാണ് ഇത്തരത്തില്‍ സ്ഥലം മെനക്കെടുതി ഓഫീസ് പരിസരത്ത് കിടന്നു തുരുമ്പെടുക്കുന്നത്. റവന്യൂ വകുപ്പിന്റെ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് കണ്ടംചെയ്ത ഈ വാഹനങ്ങള്‍ മാറ്റി പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തണമെന്ന് ആവശ്യത്തിനു നാളുകളുടെ പഴക്കമുണ്ട്.


Follow us on :

More in Related News