Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 21:34 IST
Share News :
ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രൊഫെക്സൽ പ്രൊഫഷണൽ സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു.
തേഞ്ഞിപ്പലം : അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രൊഫഷണൽ മത്സര പരീക്ഷകളിൽ ചോദ്യപേപ്പർ ചോർത്തുകയും അവ മാഫിയകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ മത്സര പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തണമെന്ന് തേഞ്ഞിപ്പലത്ത് നടന്ന ഐ.എസ്.എം "പ്രൊഫെക് സൽ" പ്രൊഫഷണൽ സമ്മേളനം ആവശ്യപ്പെട്ടു.
യു.പി യിലെ മുറാദാബാദിൽ യുവ മുസ് ലിംഡോക്ടറെ പേര് ചോദിച്ച് ക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്. വർഗീയ ഫാഷിസത്തിൻ്റെ കിരാതമായ അക്രമ-കൊലപാതകത്തുടർച്ചക്കെതിരെ മതേതര ജനാധിപത്യ ശക്തികൾ ചേർന്നുനിൽക്കണമെന്നും പ്രസ്തുത സംഭവത്തിൽ കേന്ദ്രഭരണകൂടത്തിലെ സഖ്യകക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തിൻ്റെ അഭിവൃദ്ധിക്കും പുരോഗതിക്കും സമൂഹത്തിൻ്റെ നൻ മക്കും വേണ്ടി പ്രൊഫഷണലുകൾ മുന്നിൽ നിൽക്കണം.
വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ ധൈഷണികനേതൃത്വം നൽകുന്നതിൽ പ്രൊഫഷണലുകളുടെ പങ്ക് വലുതാണ്. അർപ്പണ മനസ്ഥിതിയും ഉന്നതമൂല്യങ്ങളുടെ പ്രസാരണവുമാവണം, വിവിധമേഖലകളിൽ വിജ്ഞാനം കൈമുതലാക്കിയവരുടെ സംഭാവനകളെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു.
ശൈഖ് അബ്ദുർറഹീം
മെക്കാർതെ മുഖ്യാതിഥിയായി. കെ.എൻ.എം സംസ്ഥാന ഭാരവാഹികളായ നൂർ മുഹമ്മദ് നൂരിഷാ, പി.പി ഉണ്ണീൻ കുട്ടി മൗലവി,പ്രൊഫ: എൻ.വി അബ്ദുർറഹ് മാൻ, ഡോ:പി.പി മുഹമ്മദ് സംസാരിച്ചു
വിവിധ സെഷനുകളിൽ ഡോ: ഹുസൈൻ മടവൂർ, ഹനീഫ് കായക്കൊടി, എം.എം അക്ബർ,നൂർ സേട്ട്,ഡോ : പി.എ കബീർ, ഡോ: സുൽഫിക്കറലി, ഡോ:എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ:പി. സരിൻ , അഡ്വ: പി.കെ ഫിറോസ്, അഡ്വ: ഫൈസൽ ബാബു , ഡോ:പി.പി മുസ്തഫ, മുസ്ത്വഫാ ബാംഗ്ലൂർ, പി.എം.എ ഷമീർ, എൻ. കുഞ്ഞിപ്പ മാസ്റ്റർ, സുബൈർ പീടിയേക്കൽ, അഹ് മദ് അനസ് മൗലവി, മുസ്ത്വഫാ തൻവീർ,ഡോ : മുനീർ മദനി, ജൗഹർ അയനിക്കോട്, അൻസാർ നൻമണ്ട, ഇൻസ്പെയർ കൺവീനർ സിറാജ് ചേലേമ്പ്ര, എം. എസ്. എം ജന സെക്രട്ടറി സുഹ്ഫി ഇംറാൻ ഡോ:നൗഫൽ ബഷീർ , നബീൽ മാഞ്ചേരി (ബെൽജിയം), ഡോ: കെ. നസറുദീൻ, പി.കെ. മുഹമ്മദ് ശാഫി മുനീർ കാക്കനാട് പ്രസംഗിച്ചു. കിഡ്സ് ഗാർഡനിൽ ജലീൽ പരപ്പനങ്ങാടി, സജീഷ് കൃഷ്ണ, ഡോ: ഹജ്ഫ, നാസർ ഫാറൂഖി, അബ്ദുസ്സലാം അൻസാരി, സി.എം ഷറീന എന്നിവർ കുട്ടികളുമായി സംവദിച്ചു.
ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ശുക്കൂർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.എം.എ അസീസ്, ബരീർ അസ് ലം , ഡോ: ജംഷീർ ഫാറൂഖി,നാസർ മുണ്ടക്കയം, ആദിൽ അത്വീഫ് സ്വലാഹി, ഷാഹിദ് മുസ് ലിം ഫാറൂഖി,റഹ് മത്തുല്ല സ്വലാഹി,ജലീൽ മാമാങ്കര, ശിഹാബ് തൊടുപുഴ, ജാസിർ രണ്ടത്താണി, യാസർ അറഫാത്ത് , സൈദ് മുഹമ്മദ് എന്നിവ പഠന സെഷനുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.