Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോങ്ങം അങ്ങാടിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നില്ല; കോൺഗ്രസ് കലക്ടർക്കും എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നിവേദനം സമർപ്പിച്ചു

04 Jan 2025 11:43 IST

Saifuddin Rocky

Share News :

മൊറയൂർ : സംസ്ഥാനത്ത് തന്നെ പ്രധാന ദേശീയപാതയായ പാലക്കാട് - കോഴിക്കോട് റോഡിൽ മൊറയൂർ പഞ്ചായത്തിലെ മോങ്ങം അങ്ങാടിയിൽ നിലനിൽക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മലിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർ വി.ആര്‍ വിനോദ് ഐ.എ.എസ്, പിഡബ്ല്യുഡി എൻഎച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൽ അസീസ് കെ തുടങ്ങിയവർക്ക് നിവേദനം നൽകി.


ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനക്കച്ചേരി മുജീബ്, ഐഎൻടിയുസി മലപ്പുറം റീജിയണൽ പ്രസിഡണ്ട് ബംഗാളത്ത് ശിഹാബുൽ ഹഖ്, ഭാരതീയ ദളിത് കോൺഗ്രസ് മൊറയൂർ ബ്ലോക്ക് പ്രസിഡണ്ട് വാസുദേവൻ കാവുങ്ങൽകണ്ടി എന്നിവരോടൊപ്പമാണ് നിവേദനം സമർപ്പിച്ചത്.


മോങ്ങം അങ്ങാടിയിൽ വർദ്ധിച്ച് വരുന്ന ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നൽകുവാനും കൃത്യമായ പരിഹാരം ഉടനടി സ്വീകരിക്കുവാനും ആവശ്യപ്പെട്ടു. പരിഹാര നടപടികൾ അകാരണമായി നീണ്ടുപോകുന്ന സാധ്യത ഉണ്ടായാൽ കോൺഗ്രസ് പ്രത്യക്ഷ സമരപരിപാടിയിലേക്ക് പോകുവാനും തീരുമാനിച്ചു.


മോങ്ങം അങ്ങാടിയിൽ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് താമസക്കാർക്കും യാത്രക്കാർക്കും ബിസിനസ്സുകാർക്കും കാര്യമായ അസൗകര്യം സൃഷ്ടിക്കുന്നു. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾ, യാത്രക്കാരെ എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും കൊണ്ടുപോകുന്ന വാഹനങ്ങൾ തുടങ്ങി സർവ്വ മേഖലയിലുള്ള ആളുകളെയും നേരിട്ട് ബാധിക്കുന്ന ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്കിടയിൽ കാലതാമസത്തിനും മലിനീകരണത്തിനും അനാവശ്യ നിരാശയ്ക്കും കാരണമാകുന്നു. സർക്കാറുകൾ ഉടനടി നടപടി സ്വീകരിച്ചുകൊണ്ട് നഗരവാസികളുടെ ദൈനംദിന ജീവിതത്തെ വളരെയധികം മെച്ചപ്പെടുത്തുകയും സുഗമവും കാര്യക്ഷമവുമായ ഗതാഗതം ഉറപ്പാക്കുകയും വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.


പരിഹാരത്തിന് വേണ്ടി സമർപ്പിച്ച കോൺഗ്രസിന്റെ നിർദ്ദേശങ്ങൾ


1. ഫ്ലൈ ഓവർ ബ്രിഡ്ജ്: മോങ്ങം അങ്ങാടിയിൽ ഉള്ള ഇൻ്റർസെക്ഷനുകളെയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെയും മറികടക്കാൻ സഹായിക്കും


2. റോഡ് വീതികൂട്ടൽ: വർദ്ധിച്ചുവരുന്ന ട്രാഫിക് വോളിയം ഉൾക്കൊള്ളാൻ സഹായകമായ രീതിയിൽ റോഡ് വീതി കൂട്ടിയാൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേസമയം അങ്ങാടിയെ മറികടക്കുവാൻ സാധിക്കും

Follow us on :

More in Related News