Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ താരങ്ങൾക്ക് വരവേൽപ്

12 Aug 2024 19:10 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം :

ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ താരങ്ങൾക്ക് സ്വീകരണം നൽകി

ദേശീയ വടംവലി മത്സരത്തിൽ അണ്ടർ 19 ആൺകുട്ടികൾ

കേരള ടീം അംഗങ്ങളായ 

കടമ്പൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഷാബിൻ ടി,

അഭിഷേക് കെ എന്നിവർക്ക് അമ്പലപ്പാറ സെൻററിൽ വച്ച് ഊഷ്മള സ്വീകരണം നൽകി . ആഗ്രയിൽ നടന്ന നാഷണൽ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിലാണ് കേരള ടീം ഒന്നാം സ്ഥാനം നേടിയത്.

അമ്പലപ്പാറ

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ

മുഹമ്മദ്‌ കാസിം പി വിജയികളെ

പൊന്നാട അണിയിച്ചു.

പി ടി എ പ്രസിഡൻ്റ് ഹരികൃഷ്ണൻ കെപി,

വാർഡ് മെമ്പർ വിനിത

വ്യാപാരി വ്യവസായ സമിതി 

പ്രസിഡണ്ട്‌ ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി മുരളി കൃഷ്ണൻ,

ഇ കെ രാജൻ , പ്രിൻസിപ്പൽ

മനോജ്‌ പി, പ്രധാനധ്യാപകൻ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

സ്കൂളിൽ അനുമോദന യോഗവുമുണ്ടായി.

Follow us on :

More in Related News