Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിക്കടവ് കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

09 Dec 2024 10:39 IST

enlight media

Share News :

വഴിക്കടവ് : വൈദ്യുതി നിരക്ക് വര്‍ധനവിൽ പ്രതിഷേധിച്ച് വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് കെ എസ് ഇ ബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാർച്ച്‌ നടത്തി.

കെ പി സി സി മെമ്പർ എൻ എ കരീം ഉദ്ഘാടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപാടം അധ്യക്ഷത വഹിച്ചു. എം എ മുജീബ്, സി രാമകൃഷ്ണൻ, കെ ടി ഉബൈദ്, പി സുകുമാരൻ, ഉഷവേലു, ഷിൽജ ബിജു,കുഞ്ഞു സി പി, ബോബി സി മാമ്പ്ര, ശിഹാബ് പുളിയാഞ്ചാലി, പി ടി ഉസ്മാൻ, സുബൈർ മാമാങ്കര, മാനു കോനാടൻ, അജ്മൽ കാട്ടു, ബൈജു ടി എൻ രാജീവ്‌ പുന്നക്കൽ, മുജീബ് നാരോക്കാവ്, മുജീബ് എം, പി കെ റജീബ്, മനോഹരൻ പുത്തിരിപ്പാടം എന്നിവർ സംസാരിച്ചു.

Follow us on :

More in Related News