Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

27 Jun 2025 19:03 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നൽകിക്കൊണ്ട്, സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിപുലമായ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. ലഹരിയല്ല ജീവിതം എന്ന ശക്തമായ സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും പരിപാടിയിൽ പങ്കാളികളായി.


എ.ഒ. കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ലഹരിയുടെ സാമൂഹികവും വ്യക്തിപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന്, ലഹരിയുടെ വിപത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമുഖ ക്ലിനിക്കൽസൈക്കോളജിസ്റ്റ് അതുല്യ പ്രഭാഷണം നടത്തി. ലഹരിയുടെ കെണിയിൽപ്പെടുന്ന യുവതലമുറയെ അതിൽ നിന്ന് മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.

വാർഡ് മെമ്പർ പ്രകാശൻ,. സ്കൂൾ വൈസ് പ്രിൻസിപ്പൽകെ.കെ. അബ്ദുറഹീം , സ്കൂൾ കൗൺസിലർ കൽമ ഖദീജ, സിനി കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബോധവൽക്കരണ റാലിയും നടന്നു.

Follow us on :

Tags:

More in Related News