Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 22:16 IST
Share News :
കുറ്റ്യാടി: ദേശീയപാതയിൽ റോഡ് പണി നടന്നുകൊണ്ടിരിക്കുന്ന കൈനാട്ടി മുതൽ വടകരവരെയുള്ള ഭാഗങ്ങളിൽ പണി പൂർത്തീകരിക്കാത്തത് കാരണം വലിയ കുഴികളും വെള്ളക്കെട്ടും ഉള്ളതിനാൽ വാഹന ഗതാഗതം ദുസ്സഹം ആയിരിക്കുകയാണ്. ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. മണിക്കൂറുകളോളം വാഹനങ്ങൾ ബ്ലോക്ക് ആയി കിടക്കുന്നത് കാരണം ബസ്സുകൾക്ക് സമയത്ത് ഓടിയെത്താൻ കഴിയാത്ത സാഹചര്യത്തിൽ പാതിവഴിയിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ടി വരുന്നതിനാൽ ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് ചിലവിന് പോലും വരുമാനം ലഭിക്കുന്നില്ല. ദേശീയപാതയുടെ വടകര ഭാഗങ്ങളിലെ കുണ്ടും കുഴികളും വെള്ളക്കെട്ടും ഒഴിവാക്കി ഗതാഗതയോഗ്യമാക്കാത്ത സാഹചര്യത്തിൽ ബസ് സർവീസുകൾ നിർത്തിവെച്ചുകൊണ്ട് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബസ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ( സിഐടിയു) കുന്നുമ്മൽ ഏരിയ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ കെ ടി കുമാരൻ, സനീഷ് തയ്യിൽ, മോഹനൻ കൈതക്കൽ എന്നിവർ സംസാരിച്ചു. സി കെ സതീശൻ അധ്യക്ഷനായി.
Follow us on :
Tags:
More in Related News
Please select your location.