Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾക്ക് യൂണിഫോമും,റെയിൻകോട്ടും,ഇൻഷുറൻസ് കാർഡും വിതരണം ചെയ്തു

29 Jul 2025 19:00 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾക്ക് യൂണിഫോമും,റെയിൻകോട്ടും,ഇൻഷുറൻസ് കാർഡും വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി.ഫിലോമിന സ്വാഗതം പറഞ്ഞു.മെമ്പർമാരായ ഹസീന അൻവർ,നെഷറ മുഹമ്മദ്,കെ.ജെ.ചാക്കോ,സിന്ധു അശോകൻ,ആരിഫ ജുഫൈർ,കുടുംബശ്രീ ചെയർപേഴ്സൺ സുലൈഖ ഖാദർ,പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ്,വിഇഒ അരുൺ വിജയ്,ഐആർടിസി കോഡിനേറ്റർ വി.ആർ.സുനിത എന്നിവർ പങ്കെടുത്തു.കൺസോർഷ്യം പ്രസിഡന്റ് കനക ബിജു,നിപ്യ ശശി എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി ഹരിത കർമ്മസേന അംഗങ്ങൾക്ക് കൈമാറി.പ്ലാൻ ഫണ്ടിൽ നിന്ന് 70,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.



Follow us on :

More in Related News