Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 16:39 IST
Share News :
മുക്കം: കേള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ മണാശ്ശേരി യൂണിറ്റ് കൺ വെൻഷനും, മുതിർന്ന പെൻഷൻകാരെ ആദരിക്കലും, നവാഗതരെ സ്വീകരണവും സംഘടിപ്പിച്ചു. മണാശ്ശേരി മിൽക്ക് സൊ െ െസറ്റി ഹാളിൽ മുക്കം നഗരസഭ െചെയർമാൻ പി ടി ബാബു ഉദ്ഘാടനo ചെയ്തു. കെ എസ് എസ് പി യു മണാശ്ശേരി യൂണിറ്റ പ്രസിഡണ്ട് കെ. കണ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. മുക്കം ബ്ലോക്ക് സെക്രട്ടറി വി ബീരാൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി.കേന്ദ്ര ഗവർമെൻ്റ് കേരളത്തിന് നൽ കേണ്ട വിഹിത പണം നൽകാത്തതാണ് ജീവനക്കാർക്കും , പെൻഷൻകാർക്കുള്ള കുടിശ്ശികയടക്കമുള്ള വിവിധ ആനൂകൂല്യങ്ങൾ ലഭ്യമാകാതെ നീളുന്നതെന്ന് അഭിപ്രായപെട്ടു. ഏത് ഗവർമെൻ്റിനെയും നമുക്ക് വിശ്വാസിക്കാം. എന്നാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി തരുകയില്ലെന്ന് പറയുന്നില്ല മറിച്ച് കേരളത്തിെൻെറ സാമ്പത്തിക ഞെരുക്കമാണ് പ്രതിസന്ധിയിലാവാൻ കാരണമായത്. കിട്ടേണ്ട പണം കിട്ടിയാൽ കുടിശ്ശികകൾ എല്ലാം ലഭിക്കും അദ്ദേഹം തുടർന്ന് പറഞ്ഞു. ചടങ്ങിൽ മുതിർന്ന പെൻഷൻകാരായ പി പി അബ്ദുല്ല, എ എം പരീത് ലബ്ബ , എൻ ബാലകൃഷൻ, യു എം അഗസ്തിൻ എന്നിവരെ വി വീരാൻകുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. നവാഗതരായ പി സുനിൽകുമാർ, സി കെ വഹാബ് മാസ്റ്റർ, പ്രദീപ് കുമാർ, ജെയ്സ് എബ്രഹാം, സന്തോഷ് എന്നിവർക്ക് സ്വീകരണം നൽകി. യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് എം രാഘവൻ മാസ്റ്റർ, എൻ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇ പി ശ്രീനിവാസൻ സ്വാഗതവും, ജോ. സെക്രട്ടറി ഇ എം രാധ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.