15 Jun 2024 10:32 IST
Share News :
മുക്കം :കോഴിക്കോട് ജില്ലയിൽ പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ അയ്യായിരത്തിലധികം കുട്ടികൾ പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലും ഡിഗ്രിക്കും മറ്റു കോഴ്സുകൾക്കും ജില്ലയിൽ സീറ്റ് പ്രതിസന്ധി നേരിടുന്നതിലും, പ്ലസ് വൺ ബാച്ചുകൾ അധികരിപ്പിക്കുക ജില്ലയിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു,ഇടത് സർക്കാരിന്റെ കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസഅവഗണക്കുമേതിരെ എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി കുറ്റികാട്ടൂരിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റഷീദ് പി സെക്രട്ടറി ഹനീഫ പാലാഴി, അഷറഫ് കുട്ടിമോൻ, അഷറഫ് പെരുമണ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.