Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ പീരുമേട് മത്തായി കൊക്കയ്ക്ക സമീപം മണ്ണിടിഞ്ഞു,

16 Jul 2024 19:51 IST

PEERMADE NEWS

Share News :


പീരുമേട് :


കനത്ത മഴയെ തുടർന്ന്  കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞു.

 . ദേശീയ പാതയുടെ ഒരു വശം ഇടിഞ്ഞ്പോയതിനാൽ അപകട സാധ്യത കണക്കിലെടുത്ത് വാഹന ഗതാഗതം ഒരു വശത്തുകൂടി മാത്രമാക്കിയിട്ടുമുണ്ട്.

 ദേശീയ പാതയുടെ ഈ ഭാഗം വീതിക്കുറവായതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകി.

അതേസമയം റോഡിന്റെ താഴ് വശത്തായി സ്വകാര്യ വ്യക്തി നിർമ്മാണപ്രവർത്തനങ്ങൾക്കായി

മുൻപ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച പാറഖനനം നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടവർ തഹസീൽദാർ , വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, പോലീസ് തുടങ്ങി ബന്ധപ്പെട്ട അധികൃതരെവിവരമറിയിക്കുകയും എന്നാൽ ആരും നടപടി എടുത്തില്ലന്ന് ആക്ഷേപമുയർന്നു. പാറ ഖനനത്തെ തുടർന്ന്  മണ്ണിന് ഇളക്കം സംഭവിച്ചതാവാം മണ്ണിടിച്ചിലിന് കാരണമായ തെന്നാണ് നിഗമനം.


Follow us on :

More in Related News