Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടവണ്ണ ജാമിഅ നദ് വിയ്യ കാമ്പസിൽ സൗദി എംബസിയുടെ ഇഫ്താർ

12 Mar 2025 22:51 IST

enlight media

Share News :

എടവണ്ണ ജാമിഅഃ നദ് വിയ്യയിൽ സൗദി എംബസി സംഘടിപ്പിച്ച ഇഫ്താർ

സംഗമത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ലോകത്തിന്റെ

വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സൗദി എംബസികൾ ആ രാജ്യങ്ങളിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നത് കാലങ്ങളായി തുടർന്ന് വരുകയാണ്. സൗദി രാജാവ്‌ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ പ്രത്യേക നിർദ്ദേശപ്രകാരം

മതകാര്യ മന്ത്രാലയമാണ് എംബസി വഴി ഇഫ്താർ സംഘടിപ്പിക്കുന്നത്.

റമദാൻ മാസത്തിൽ സൗദി അറേബ്യ ആഗോള തലത്തിൽ തന്നെ ഈത്തപഴ വിതരണവും നടത്തി വരുന്നു. ദരിദ്ര രാജ്യങ്ങളിലും

പട്ടിണി കൊണ്ട് പ്രയാസപ്പെടുന്ന രാഷ്ട്രങ്ങളിലും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതും സൗദി കാലങ്ങളായി ചെയ്തുവരുന്നതാണ്.

ജാമിഅ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ഇഫ്താർ സംഗമം

കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ .എ ഐ അബ്ദുൽ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ജാമിഅ ഡയറക്ടർ ആദിൽ അതീഫ് സ്വലാഹി അധ്യക്ഷത വഹിച്ചു. ജാമിഅ ശരീഅ കോളജ് പ്രിൻസിപ്പൽ ഡോ എൻ മുഹമ്മദ് അലി, അബൂബക്കർ സ്വലാഹി,ഷുക്കൂർ സ്വലാഹി,എൻജിനിയർ ഇസ്മാഈൽ,

ഖുദ്‌റത്തുല്ല നദ്‌വി, കുഞ്ഞുട്ടി മഞ്ചേരി എന്നിവർ പ്രസംഗിച്ചു









Follow us on :

Tags:

More in Related News