Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 12:08 IST
Share News :
മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രക്കുന്നിൽ ജനകീയ പ്രതിഷേധത്തെയും നിയമ പോരാട്ടത്തേയും തുടർന്ന് നിർത്തി വെച്ച മണ്ണെടുപ്പ് വീണ്ടും തുടങ്ങി. സമര പന്തലിൽ സംഘടിച്ച പുലപ്രക്കുന്ന് സംരക്ഷണ സമിതി പ്രവർത്തകർ ദേശീയപാത നിർമ്മാണ കരാറുകാരായ വഗാഡ് കമ്പനിയുടെ ജെ.സി ബി തടഞ്ഞുവെച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് ഉപരോധ സമരം നടത്തിയ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകളടക്കം സമരക്കാരായ 11 പേരെ മേപ്പയ്യൂർ പോലീസ്സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സമരക്കാരെ നീക്കിയതിന് ശേഷം പുപ്രകുന്നിൽ മണ്ണെടുപ്പ് തുടങ്ങിയിട്ടുണ്ട്.
സമരത്തിന് നേതൃത്വം നൽകിയ പുലപ്രക്കുന്ന് സംരക്ഷണ സമിതി ജോയിന്റ് കൺവീനർ രവീന്ദ്രൻ വള്ളിൽ, നാരായണൻ പുലപ്രമേൽ,റിൻജുരാജ്എടവന, പി.സമീർ, നിഷാന്ത് വടക്കേടത്ത്, കെജീഷ, പി.പി. സിന്ധു, സുനീഷ് വടക്കേടത്ത്, പി.പി.പ്രേമ, ഷിൻജു കാർത്തിക് എന്നിവരെയാണ് മേപ്പയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.