Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 20:40 IST
Share News :
ഗുരുവായൂർ:ഭക്തൻ സ്വഭാവ വൈശിഷ്ട്യങ്ങളിൽ ഭഗവാനെ പ്രതിഫലിപ്പിക്കുന്നവരാകണമെന്ന് മൗനയോഗി സ്വാമി ഹരിനാരായണൻ പ്രസ്താവിച്ചു.അങ്ങിനെയുള്ള ഭക്തർ പൂജിതരാണെന്നും അവരെ ബഹുമാനിച്ചാദരിക്കുന്നിടത്ത് ഭഗവദ്പ്രീതി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.ഗുരുവായൂരിൽ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ഗണേശോത്സവ പുരസ്കാരം സമർപ്പണ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിച്ചവരൊക്കെ തകർന്നടിഞ്ഞ ചരിത്രമാണുള്ളതെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.പ്രഥമ ഗണേശോത്സവ പുരസ്ക്കാരം എൽഎംആർകെ ക്യാപ്റ്റൻ ആർ.രജിത് കുമാറിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിൽ എവിടെ പ്രതിസന്ധികളുണ്ടായാലും പ്രതിവിധിക്കായി ലോകം ഭരതത്തെ ഉറ്റുനോക്കുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്.ആദ്ധ്യാത്മിക അഭിവൃദ്ധിയാൽ ഭാരതം വീണ്ടും ലോകത്തെ മുൻനിരയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.കെ.എസ്.പവിത്രൻ അധ്യക്ഷത വഹിച്ചു.അഖിലഭാരത അയ്യപ്പസേവാസമാജം ഉപാധ്യക്ഷൻ വി.കെ.വിശ്വനാഥൻ,ടി.വി.ശ്രീനിവാസൻ,സി.ശശീന്ദ്രൻ,പി.വത്സലൻ,ടി.പി.മുരളി,നാരായണ ഭട്ടതിരിപ്പാട്,സതീഷ് ചന്ദ്രൻ,ശോഭ ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.