Thu Apr 10, 2025 10:12 PM 1ST
Location
Sign In
05 Apr 2025 22:15 IST
Share News :
മൊറയൂർ : മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്കൂളിൽ "ലഹരിക്കെതിരെ യുവത" എന്ന പ്രമേയത്തിൽ സമ്മർ വെക്കേഷൻ സ്പോർട്സ് ക്യാമ്പിന് തുടക്കമായി. മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനീറ പൊറ്റമ്മൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഡി ശ്രീകാന്ത് സ്വാഗതം പറഞ്ഞു.കൊണ്ടോട്ടി മുൻസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സ്കൂൾ പിടിഎ പ്രസിഡന്റുമായ മുഹിയുദ്ധീൻ അലി അധ്യക്ഷത വഹിച്ചു.
ഫുട്ബോൾ,വോളിബോൾ, വുഷു, കരാട്ടെ, അത്‌ലറ്റിക്സ്, ഹാൻഡ് ബോൾ, കളരിപ്പയറ്റ് തുടങ്ങിയ ഇനങ്ങളിലാണ് സമ്മർ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ചടങ്ങിലെ മുഖ്യാതിഥിയൂം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ ഫാരിസാ റഹ്മയെ സ്കൂൾ മാനേജർ കുഞ്ഞുട്ടി കോടിതൊടി ആദരിച്ചു.
വിദ്യാർത്ഥികൾക്കുള്ള സ്പോർട്സ് കിറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജലീൽ മുണ്ടോടാൻ വിതരണം ചെയ്തു.
ചടങ്ങിൽ മിഷൻ സോക്കർ അക്കാദമി സ്ഥാപകനും മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയൂടെ കോച്ചുമായ സി ടി അജ്മലിനെ പിടിഎ അംഗം അജ്മൽ ആനത്താൻ ആദരിച്ചു.
ഫാരിസാ റഹ്മാ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരി വിരുദ്ധ സന്ദേശങ്ങളും കളിക്കളങ്ങളുടെ ആവശ്യകതയും എന്ന വിഷയം ഊന്നിപ്പിടിച്ച് പഞ്ചായത്ത് മെമ്പർമാരായ അനീസ് ബാബു, ചന്ദ്രൻ ബാബു, പി കെ സുലൈഖ, റഹ്മത്ത് തുടങ്ങിയവരും പിടിഎ അംഗം എ കെ മുജീബ്, ഹരീന്ദ്രൻ ബാബു തുടങ്ങിയവരും വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളായി ടാസ്ക് മുസ്ലിയാരങ്ങാടിയുടെ താജുദ്ദീൻ, ഫൗസാൻ, വിൻവേ മോങ്ങം ക്ലബ്ബിന്റെ വഹീബ് സി കെ, നിസാർ കെ, റിയൽ പോത്തുവെട്ടിപ്പാറയുടെ റഫീക്ക്, മോങ്ങം വിസ്മയം ക്ലബിന്റെ നവാസ്,നാസിം, മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ ഷറഫുദ്ദീൻ കൈനോട്ട് എന്നിവർ സംസാരിച്ചു.
അധ്യാപകരായ കോശി തരകൻ, സൈദ് മുഹമ്മദ് പി, സുമേഷ് എംപി, സി ടി ഹനീഫ, ഇജാസ് അക്ബർ, ഇർഷാദ് അലി,അനീഖ്, ഫാസിൽ, സദക്കത്തുള്ള പി കെ, ഹഫീസ് റഹ്മാൻ, ഫർഷാദ് അലി, സ്റ്റെഫിൻ, മഷ്ബൂബ്, ഡേവിസ്, ജൗഹർ, ദിവ്യ, നീതു തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.