Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീറ്റ്: വിദഗ്ദ സമിതി കാര്യക്ഷമവും ക്രിയാത്മകവുമാവണം: ഐ.എസ്.എം.

23 Jun 2024 21:51 IST

enlight media

Share News :

ഐ.എസ്.എം സംസ്ഥാന കൗൺസിൽ മീറ്റ് എടവണ്ണയിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു

എടവണ്ണ: കേന്ദ്ര സർക്കാർ നടത്തുന്ന നീറ്റ് അടക്കമുള്ള ഉന്നത പരീക്ഷകളിലെ ക്രമക്കേട് തുടർക്കഥയാകുന്ന സാഹചര്യത്തിൽ നിശ്ചയിക്കപ്പെട്ട വിദഗ്ദ സമിതി മുഖം രക്ഷിക്കാനുള്ള ഒരു നടപടിക്രമമായിക്കൂടെന്നും കാര്യക്ഷമവും ക്രിയാത്മകവുമായിരിക്കണമെന്നും എടവണ്ണ ജാമിഅ: നദ് വിയ്യ:യിൽ നടന്ന ഐ.എസ്.എം സംസ്ഥാന കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലെ ഫലം കേവലം ഒരു താര വിജയമായി പരിമിതപ്പെടുത്തുന്ന വിലയിരുത്തലുകൾ ശരിയല്ല. കേരളത്തിൽ രൂപപ്പെട്ട് വരുന്ന വർഗീയ ധ്രുവീകരണത്തെ മതേതര സമൂഹം ഗൗരവമായി അഭിസംബോധന ചെയ്യണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. തെളിവുകളില്ലാതെ മുസ്ലിം സമുദായം അനർഹമായി പലതും നേടിയെടുത്തുവെന്ന വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന സൗഹൃദ കേരളത്തിന് പരിക്കേൽപ്പിക്കുന്നതാണ്. ഇവ്വിഷയത്തിൽ സർക്കാർ ധവളപത്രം പുറത്തിറക്കണം.

മധുരത്തിന്റെ നഗരത്തിന് ഇനി സാഹിത്യത്തിന്റെ പെരുമ - രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരിയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു

ബലിപെരുന്നാൾ അവധി മൂന്ന് ദിവസമാക്കാൻ സർക്കാർ തയ്യാറാവണം. വിദ്യാർത്ഥികൾക്ക് രണ്ട് ദിവസം പോലും അവധി നൽകാതെ സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്ന വിഷയത്തിൽ രക്ഷിതാക്കളുടെയും അദ്ധ്യാപക സംഘടനകളുടെയും സമൂഹത്തിൻ്റെയും നിർദ്ദേശങ്ങൾ ഗൗരവമായി കാണണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

   കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അ ദ്ധ്യക്ഷത വഹിച്ചു. 

  കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂരിഷാ, ഐ.എസ് എം ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി, ഭാരവാഹികളായ കെ.എം.എ അസീസ്, ബരീർ അസ് ലം , ഡോ: ജംഷീർ ഫാറൂഖി,നാസർ മുണ്ടക്കയം, റഹ് മത്തുല്ല സ്വലാഹി പുത്തൂർ,ആദിൽ അത്വീഫ് സ്വലാഹി,ശാഹിദ് മുസ് ലിം ഫാറൂഖി, ജലീൽ മാമാങ്കര, സിറാജ് ചേലേമ്പ്ര, യാസർ അറഫാത്ത് ,ശിഹാബ് തൊടുപുഴ, ശംസീർ കൈതേരി തുടങ്ങിയ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജൂലൈ 7 ന് നടക്കുന്ന പ്രൊഫെക്സൽ- പ്രൊഫഷണൽസ് കോൺഫറൻസ്, ദഅ് വാ കാമ്പയ്ൻ , ഐ.എസ്.എം മുഖപത്രമായ വിചിന്തനം വാരിക പ്രചാരണ കാമ്പയ്ൻ , വെളിച്ചം ജില്ലാ സംഗമം , സ്വാതന്ത്യ ദിന പരിപാടികൾ എന്നിവക്ക് കൗൺസിൽ അന്തിമ രൂപം നൽകി.

Follow us on :

More in Related News