Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഭകളേയും, അതിഥികളെയും സ്വീകരിക്കാനൊരുങ്ങി കളരാന്തിരി.

07 Aug 2024 12:09 IST

enlight media

Share News :

കോഴിക്കോട് : എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിലെ അതിഥികളെയും സർഗ്ഗപ്രതിഭകളെയും സ്വീകരിക്കാനൊരുങ്ങി കളരാന്തിരി. സാഹിത്യകാരന്മാർ, സാംസ്കാരിക സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ, തുടങ്ങി പ്രമുഖർ അതിഥികളായെത്തും.


ആഗസ്റ്റ് 7 മുതൽ 11 വരെ നടക്കുന്ന കോഴിക്കോട് ജില്ലാ സാഹിത്യോത്സവിൽ വിവിധ മത്സര ഇനങ്ങളിൽ 2500 ഓളം മത്സരാർത്ഥികളാണ് മാറ്റുരക്കുന്നത്. സാഹിത്യോത്സവിനോടനുബന്ധിച്ച് വിവിധ സാംസ്കാരിക, സാഹിത്യ, സംഗമങ്ങൾ, ബുക്ക് ഫെയർ, കരിയർഗാല, സ്പെഷ്യലി ഏബിൾഡ് വിദ്യാർത്ഥികൾക്കുള്ള കലാപരിപാടികൾ തുടങ്ങി വിവിധ പദ്ധതികളാണ് തയ്യാർ ചെയ്തിട്ടുള്ളത്. 

പ്രതിഭകളെയും അതിഥികളെയും സ്വീകരിക്കുന്നതിനായി കൃത്യവും വിശാലവുമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Follow us on :

More in Related News