Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2025 18:36 IST
Share News :
ഗുരുവായൂർ:മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റുമായി സഹകരിച്ച് നടത്തിയ ശിശുദിനാഘോഷം വേറിട്ട മാതൃകയായി.കമ്പ്യൂട്ടർ ഗെയിമുകൾക്കിടയിലും പഠനത്തിൻറെ പിരിമുറുക്കത്തിനിടയിലും വിദ്യാർത്ഥികളിലെ മാനസിക ഉല്ലാസം നഷ്ടപ്പെടുമ്പോൾ വിശ്രമവേളകൾ ഉചിതമായി ഉപയോഗിക്കാനും കളിക്കളങ്ങൾ തിരിച്ചുപിടിക്കാനും വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി.ജെ.സ്റ്റൈജു അഭിപ്രായപ്പെട്ടു.കളിക്കളങ്ങൾ തിരിച്ചുപിടിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.24 ബറ്റാലിയനിലെ സുബൈദാർ ഷംസുൽ റഹ്മാൻ,സിഎച്ച്എം ഗുരു പ്രീത് സിംഗ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.സീനിയർ കേഡറ്റ് ശിവമല്ലി ലോക ശിശുദിന സന്ദേശം നൽകി.കേഡറ്റുകളായ അഭിജിത്ത്,എം.മോഹൻ,മുഹമ്മദ് ഷംസുദ്ദീൻ,ആദിത്യൻ,ഇസബൽ ജോസ്,നന്മ മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സമ്മേളനത്തിനുശേഷം പ്രതിജ്ഞയും ഷൂട്ടൗട്ട് മത്സരവും ഉണ്ടായി.വരും ദിവസങ്ങളിൽ എൻസിസി പരിശീലന ക്ലാസുകളിൽ കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് സെമിനാർ സംഘടിപ്പിക്കുമെന്ന് യൂണിറ്റ് ഓഫീസർ മേജർ പി.ജെ.സ്റ്റൈജു അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.