Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 18:01 IST
Share News :
വയനാട്ടിൽ ഐ.എസ്.എം പുനരധിവസിപ്പിച്ച നൂറ് കുടുംബങ്ങളുടെ രേഖകൾ ഈലാഫ് കൺവീനർ സുബൈർ പീടിയേക്കൽ കെ.എൻ.എം സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹിയെ ഏൽപ്പിക്കുന്നു.
മേപ്പാടി : വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എൻ എം യുവജന വിഭാഗമായ
ഐഎസ്എം ഈലാഫ് നൂറു കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി വാടക വീടുകൾ ഒരുക്കുകയും ഫർണിച്ചർ, ബെഡ്, അടുക്കള സാധനങ്ങൾ അടക്കമുള്ള മുഴുവൻ ഗൃഹോപകരണങ്ങളും നൽകിയാണ് പുനരധിവസിപ്പിച്ചത് .
വയനാട് ദുരന്തത്തിൽ മാതാപിതാക്കളടക്കം എട്ട് കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടു അനാഥനായ ഹാനിയുടെ കുടുംബത്തിനാണ് നൂറാമത്തെ വീട് സമർപ്പിച്ചിരിക്കുന്നത്.
കെ എൻ എം പ്രഖ്യാപിച്ച അമ്പത് വീടുകളിൽ ആദ്യ വീടിന്റെ നിർമ്മാണം ആരംഭിച്ചു. പുനരധിവാസം പൂർത്തിയായ വീടുകളിൽ കെ എൻ എം വനിതാ വിഭാഗമായ എം ജി എം സന്ദർശനം നടത്തും. അവരുടെ മാനസിക പ്രയാസങ്ങൾ
കേട്ട് പരിഹാരം കാണാൻ ശ്രമിക്കും.
കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ: എ. ഐ അബ്ദുൽ മജീദ് സ്വലാഹി വീടിൻ്റെ താക്കോൽ ഹാനിക്ക് കൈമാറി.ടി സിദ്ദിഖ് എം എൽ എ സംഗമം ഉദ്ഘാടനം ചെയ്തു.
ഐഎസ് എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി , ഈലാഫ് കൺവീനർ സുബൈർ പീടിയേക്കൽ, സംസ്ഥാന സെക്രട്ടറി ഇ.കെ ബരീർ അസ് ലം ,കെ എം കെ ദേവർശോല , വയനാട് ജില്ലാ കെ എൻ എം ഭാരവാഹികളായ സി കെ ഉമർ, പോക്കർ
ഫാറൂഖി, കെ എം കെ ദേവർഷോല, നജീബ് കാരാടൻ ,സയ്യിദ് അലി സ്വലാഹി,മമ്മുട്ടി മുസ്‌ലിയാർ, ജംഷിദ് ഷാനിഫ്
എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.