Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് ഒരു കൈത്താങ്ങായി വിദ്യാർത്ഥികളുടെ ഭക്ഷ്യമേള .

23 Aug 2024 17:00 IST

UNNICHEKKU .M

Share News :



മുക്കം : വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരളത്തിലെ നാഷണൽ സർവീസ് സ്കീമിൻ്റെ നൽകുന്ന 150 ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയിലേക്ക് ആവശ്യമായ ഫണ്ട് സമാഹരണത്തിനായി ഭക്ഷ്യമേള നടത്തി എൻഎസ്എസ് വിദ്യാർത്ഥികൾ. നീലേശ്വരം ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ആണ് കലോത്സവ ദിനങ്ങളിൽ പഴമയുടെ തനിമയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. സ്കൂളിലെ 100 എൻഎസ്എസ് വളണ്ടിയർമാർ വീട്ടിൽ നിന്ന് പാകം ചെയ്ത കൊണ്ട് വന്ന വിവിധതരം പലഹാരങ്ങളും ഉപ്പിലിട്ട പഴങ്ങളും വിവിധ പഴവർഗങ്ങളും നേരിട്ട് പാകം ചെയ്ത് നൽകുന്ന സുലൈമാനിയും ഓംലെറ്റും ദോശയും തുടങ്ങി പല വിഭവങ്ങളും സ്റ്റാളിൽ വില്പന നടത്തി. ഒരു ദിവസം കൊണ്ട് പതിനായിരത്തോളം രൂപ സംഘടിപ്പിക്കാനായി. സമോവർ എന്ന് പേരിട്ട മെഗാ ഭക്ഷ്യമേള മുക്കം ഫയർ സ്റ്റേഷൻ ഫയർ ഓഫീസർ എം. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ കൗൺസിലറും പിടിഎ പ്രസിഡണ്ടുമായ എം കെ യാസർ,  പ്രിൻസിപ്പൽ എംകെ ഹസീല,ഹെഡ്മിസ്ട്രസ് ഉഷ അധ്യാപകരായ മുഹമ്മദ് റിയാസ് ചാലിൽ, അബ്ദുൽ നാസർ, കെ.ജി.അയ്യൂബ്, എ.പിസ്വാബിർ, ശ്രീലേഖ, ഷിറിൻ , ജമീല, മുഹ്സിൻ എൻഎസ്എസ് വളണ്ടിയർമാരായ ഇഷാ ഫാത്തിമ, വിനായക്, ഫാത്തിമ മർജാൻ ,അമൽ, റൻസ പി.ടി, ലിന്ന എ.സി,ഹാദിയ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി എ അജാസ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News