Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷ പാർക്കിംഗ് പെർമിറ്റ് പുതുക്കി എംബ്ലം നൽകുന്ന നടപടികൾ അവസാന ഘട്ടത്തിലേക്ക്..

03 Dec 2024 19:26 IST

MUKUNDAN

Share News :

ചാവക്കാട്:ടൗണിലെ ഓട്ടോറിക്ഷ പാർക്കിംഗ് പെർമിറ്റ് പുതുക്കി എംബ്ലം നൽകുന്ന നടപടികൾ അവസാന ഘട്ടത്തിലേക്ക്.ചാവക്കാട് പോലീസും,നഗരസഭയും ചേർന്ന് അംഗീകൃത ട്രേഡ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് പുതിയ എംബ്ലം നൽകുന്നത്.ഇന്നലെയും,ഇന്നുമായി ചാവക്കാട് ടൗണിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് രേഖകൾ പരിശോധിച്ച് നമ്പറുകൾ നൽകുന്നത്.ഇതുവരെ 200 ഓളം നമ്പറുകൾ നൽകി കഴിഞ്ഞു.ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നിർദ്ദേശപ്രകാരം പോലീസാണ് രേഖകൾ പരിശോധിക്കുന്നത്.ട്രേഡ് യൂണിയൻ നേതാക്കളായ ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് എം.എസ്.ശിവദാസ്,സിഐടിയു മോട്ടോർ യൂണിയൻ ഏരിയ സെക്രട്ടറി ടി.എസ്.ദാസൻ,ബിഎംഎസ് ഏരിയ പ്രസിഡന്റ് കെ.എ.ജയതിലകൻ,എ.വി.ജാഫർ,മനോജ് 

കൂർക്കപറമ്പിൽ,എ.കെ.അലി,കെ.റ്റി.ഷാജു എന്നിവർ നേതൃത്വം നൽകി.ചാവക്കാട് ടൗണിൽ പെർമിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് ചാവക്കാട് എസ്ഐ പ്രീതാബാബു അറിയിച്ചു.

Follow us on :

More in Related News