Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.കെ.അക്ബർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20,42,000 രൂപ വിനിയോഗിച്ച് ചാവക്കാട് നഗരസഭ അഞ്ചാം വാർഡിൽ നിർമിച്ച പുന്ന പള്ളി റോഡ് നാടിന് സമർപ്പിച്ചു

15 Feb 2025 20:04 IST

MUKUNDAN

Share News :

ചാവക്കാട്:എൻ.കെ.അക്ബർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20,42,000 രൂപ വിനിയോഗിച്ച് ചാവക്കാട് നഗരസഭ അഞ്ചാം വാർഡിൽ നിർമിച്ച പുന്ന പള്ളി റോഡ് നാടിന് സമർപ്പിച്ചു.എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതം ആശംസിച്ചു.നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ സി.എൽ.ടോണി പദ്ധതി വിശദീകരണം നടത്തി.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,പെരുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന രണദിവെ,5-ാം വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ്,മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,കൗൺസിലർ കെ.വി.സത്താർ എന്നിവർ സംസാരിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം നന്ദി പറഞ്ഞു.പുന്നയിലെ ജനങ്ങളുടെ നീണ്ട കാലത്തെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്.ജനപ്രതിനിധികൾ,നാട്ടുകാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

Follow us on :

More in Related News