Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രദ്ധേയമായി നാടക സദസ്

04 Aug 2024 15:28 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നാടക സദസ് ശ്രദ്ധേയമായി.

പുരോഗമന

കലാ - സാഹിത്യ സംഘം

ലക്കിടി - പേരൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ലക്കിടി എ ജെ ബി സ്കൂളിലാണ്

നാടക സദസ് നടന്നത് . ജനകീയ നാടക പ്രവർത്തകൻ

പ്രൊഫ: പി.ഗംഗാധരൻ പ്രഭാഷണം നടത്തി സദസ് ഉദ്ഘാടനം ചെയ്തു . എം രാജേഷ് അധ്യക്ഷനായിരുന്നു .

സംസ്ഥാന കമ്മറ്റി അംഗം ഇ.രാമചന്ദ്രൻ, വനിതാ സാഹിതി

ജില്ലാ സെക്രട്ടറി സന്ധ്യ , ഒറ്റപ്പാലം മേഖലാ പ്രസിഡൻ്റ്

ഡി. ബി.രഘുനാഥ്,

ജില്ലാ കമ്മറ്റി അംഗം മണ്ണൂർ ചന്ദ്രൻ,

ലക്കിടി - പേരൂർ

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

കെ. സുരേഷ് , ടി.ഷിബു എന്നിവർ സംസാരിച്ചു.

എം പി സുബിത നാടക ഗാനങ്ങൾ അവതരിപ്പിച്ചു.

പി. ആര്യ കാവ്യാലാപനവും നടത്തി. തുടർന്ന്

നാടക ചർച്ചയിൽ കെ.കെ. മണികണ്ഠൻ, കെ.കെ സുബ്രമണ്യൻ , ഹരിദാസ് , ഒ.കുമാരൻ, എം. കണ്ണൻ എന്നിവർ പങ്കെടുത്തു.

ലക്കിടി - പേരൂർ പഞ്ചായത്ത് സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും ഒറ്റപ്പാലം മേഖലാ കമ്മറ്റി അംഗം കെ. ഹരി നന്ദിയും പറഞ്ഞു.

Follow us on :

More in Related News