Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 10:05 IST
Share News :
മേപ്പയ്യൂർ: സി പി ഐ (എം) നേതൃത്വത്തിൽ ഇ എം എസ്- എ കെ ജി ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂർ മഠത്തുംഭാഗത്ത് നവോത്ഥാനസദസ്സ് സംഘടിപ്പിച്ചു. "പഴയതിലേക്ക് തിരിച്ചു പോക്കില്ല" എന്ന സന്ദേശവുമായാണ് സദസ്സ് സംഘടിപ്പിച്ചത്. നവോത്ഥാനസദസ്സ് സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ. കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.കെ.കെ.അജയൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കെ.ടി.രാജൻ, പി.പി.രാധാകൃഷ്ണൻ, നോർത്ത് ലോക്കൽ സെക്രട്ടറി കെ. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.കൂവല ശ്രീധരൻ സ്വാഗതം പറഞ്ഞു.
നവോത്ഥാനസദസ്സിൻെറ ഭാഗമായി നടന്ന പ്രകടനത്തിന് കെ. കുഞ്ഞിക്കണ്ണൻ ,പി.പി. രാധാകൃഷ്ണൻ,പി. പ്രസന്ന, പി.ടി. ബാലൻ,വിജിത്ത്,കൂവല ശ്രീധരൻ, കെ. കെ അജയൻ , ജിതിൻ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.