Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് പ്രജോതിയുടെ ആദ്യ കാഴ്‌ച്ചയോടെ തുടക്കം കുറിച്ചു

27 Jan 2025 20:00 IST

MUKUNDAN

Share News :

ചാവക്കാട്:ഇന്ന് രാവിലെ ചാവക്കാട് ടൗണിൽ നിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്‌ച്ചയോടെ രണ്ടുദിവസം നീളുന്ന മണത്തല നേർച്ചയ്‌ക്ക്‌ തുടക്കം കുറിച്ചു.മതസൗഹാർദ്ദത്തിന്റെയും,ദേശസ്നേഹത്തിന്റെയും പെരുമയുണർത്തി മണത്തല ചന്ദനക്കുടം നേർച്ച ഇന്നും,നാളെയുമായി ആഘോഷിക്കും.മണത്തല നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ വീരചരമത്തിൻ്റെ ഓർമ്മ പുതുക്കി ആഘോഷിക്കുന്ന നേർച്ചയുടെ ഭാഗമായി 45-ലേറെ കാഴ്ച്ചകൾ രണ്ടുദിവസങ്ങളിലായി നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മണത്തലയിലെ ജാറത്തിലെത്തും.ഇന്ന് വൈകീട്ടും.രാത്രിയിലുമായി 25 ഓളം കാഴ്‌ച്ചകൾ കൂടി ജാറത്തിലെത്തി.നേർച്ചയുടെ പ്രധാന ദിനമായ ചൊവ്വാഴ്ച്ച രാവിലെ എട്ടിന് ചാവക്കാട് ടൗൺ പള്ളിക്ക് പിന്നിൽ നിന്ന് പ്രധാന ചടങ്ങുകളിലൊന്നായ താബൂത്ത് കാഴ്‌ച്ച പുറപ്പെടും.ഹൈദ്രോസ് കുട്ടി മൂപ്പരെ രാജകീയ ബഹുമതികളോടെ ഖബറടക്കിയതിൻ്റെ ഓർമ്മയുണർത്തുന്ന താബൂത്ത് കാഴ്ച്ച നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചക്ക് 12 ഓടെ ജാറത്തിലെത്തും.ഇതിന് പിന്നാലെ കൊടികയറ്റ കാഴ്‌ച്ചകളെത്തി പള്ളിയങ്കണത്തിലെ താണിമരങ്ങളിലും,പ്രത്യേകം സ്ഥാപിച്ച കൊടിമരങ്ങളിലും കൊടികൾ കയറ്റും.വൈകീട്ട് ആറിന് നാട്ടുകാഴ്‌ച്ചകൾ പള്ളിയങ്കണത്തിലെത്തും.രാത്രി വിവിധ ക്ലബുകളുടെയും,സംഘടനകളുടെയും കാഴ്ച്ചകളെത്തും.ബുധനാഴ്ച്ച പുലർച്ചെ 4 മണിക്ക് നേർച്ചയ്ക്ക് സമാപനം കുറിക്കും.


Follow us on :

More in Related News