Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളവൂർ ഗവ. യു.പി സ്‌കൂൾ കെട്ടിട നിർമ്മാണം തുടങ്ങി,

23 Oct 2024 20:40 IST

Antony Ashan

Share News :

മുവാറ്റുപുഴ : മുളവൂർ യു.പി സ്‌കൂൾ ഹൈസ്‌കൂൾ ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഡോ. മാത്യു കുഴലനാടൻ എംഎൽഎ പറഞ്ഞു. സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. മാത്യു കുഴൽനാടൻ എം എൽ എ .  മുളവൂർ ഗവ. യു.പി സ്കൂൾ ഹൈസ്ക്കുൾ ആയി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പാഴക്കമുണ്ട്. സ്കൂൾ വികസനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന്‌ 80 ലക്ഷം രൂപയും മാത്യു കുഴൽനാടൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുമാണ്  അനുവദിച്ചത്.

എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച കെട്ടിടത്തിൽ 3 ക്ലാസ് മുറികൾ പുതിയ കെട്ടിടത്തിലുണ്ടാകും. 1800 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഭിന്നശേഷി സൗഹാർദ്ദപരമായാണ് കെട്ടിടത്തിന്റെ നിർമ്മാണം. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു 6 മാസങ്ങൾ കൊണ്ട് പൂർത്തീകരിക്കും.

കാലപ്പഴക്കം മൂലം ക്ലാസ് മുറികൾ കലഹരണപ്പെട്ടതിനെ തുടർന്നാണ് സ്‌കൂളിന് എംഎൽഎ ഫണ്ട് അനുവദിച്ചത്. പായിപ്ര പഞ്ചായത്തിലെ ആറാം വാർഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമാണ് മുളവൂർ യു.പി സ്‌കൂൾ. 1 മുതൽ 7 വരെ ക്ലാസുകളിലായി ഇരുനൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗമാണ് എംഎൽഎ ഫണ്ടിൽ നിന്നുള്ള പദ്ധതിയുടെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. ഭാവിയിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉതകുന്ന രീതിയിലാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം അസീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ, , ജില്ലാ പഞ്ചായത്ത് അംഗം ഷാൻ്റി ഏബ്രഹാം , ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ. മുഹമ്മദ്, 

പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം സി വിനയൻ, സാജിത ടീച്ചർ,

അംഗങ്ങളായ എം എസ് അലി,ഇ എം ഷാജി, വി.ഇ നാസർ, ബസി എൽദോ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാത്യുസ് വർക്കി, എഇഒ കെ വി ബെന്നി, 

കെ.എച്ച്.സിദ്ധീഖ്, എം.എം സീതി , കെ.എം. പരീത്, പി.എം അബുബക്കർ , സുലൈഖ മക്കാർ, പിടിഎ പ്രസിഡന്റ് അസീസ് കുഞ്ചാട്ട്, പി.പി അഷ്റഫ്, പി.എ. അനിൽ, എന്നിവർ സംസാരിച്ചു.

Follow us on :

More in Related News