Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂരിൽ ഓണ ചന്ത തുടങ്ങി.

12 Sep 2024 09:03 IST

UNNICHEKKU .M

Share News :


മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഓണചന്തക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കൊടിയത്തൂർ കൃഷിഭവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓണചന്തയാരംഭിച്ചത്..പന്നിക്കോട്-ചുള്ളിക്കാപറമ്പ് റോഡരികിലാണ്

സ്റ്റാളുകൾ സജ്ജീകരിച്ചത്‌. കുടുംബശ്രീ യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ച വിവിധ നാടൻ ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ

അച്ചാറുകൾ,നാടൻപലഹാരങ്ങൾ,തുണിത്തരങ്ങൾ,വിവിധതരം പായസങ്ങൾ, തുടങ്ങിയവ വിപണന മേളയിൽ ലഭ്യമാണ്. മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ ആദ്യ വിൽപ്പന ഏറ്റു വാങ്ങി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, മുൻ പ്രസിഡൻറ് വി. ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ , യു പി മമ്മദ്, ഫാത്തിമ നാസ്സർ ,രതീഷ് കളക്കുടിക്കുന്ന്, ടി.കെ അബൂബക്കർ,കെ.ജി സീനത്ത്, 

 ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, സി ഡി എസ് പ്രസിഡൻ്റ് ഷീന സുധീർ, കൃഷി ഓഫീസർ പി. രാജശ്രീ തുടങ്ങിയവർ സംസാരിച്ചു.

ഓണചന്തയിൽവിപണി വിലയിൽ നിന്നും 10% അധികം വിലകൊടുത്ത് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുകയും ഉപഭോക്താക്കൾക്ക് വിപണി വിലയിൽ നിന്നും 30% വില കുറച്ച് വിൽക്കുകയും ചെയ്യുന്നുണ്ടന്നും കൊടിയത്തൂർ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകരിൽ നിന്ന് സംഭരിച്ച ഉത്പന്നങ്ങളും ഹോട്ടി കാേർപ്പ്

കർഷകരിൽ നിന്നും സംഭരിച്ച പച്ചക്കറികളും ചന്തയിൽ വില്പനക്കുണ്ടന്നും കൃഷി ഓഫീസർ അറിയിച്ചു. 


ചിത്രം: ആദ്യ വിൽപ്പന കെ.പി സൂഫിയാൻ ഏറ്റു വാങ്ങുന്നു

Follow us on :

More in Related News