Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൂതനാശയ ശാസ്ത്ര പരീക്ഷണ ശില്പശാല

11 Nov 2024 20:09 IST

enlight media

Share News :

ചേന്ദമംഗല്ലൂർ : കാലിക്കറ്റ് സർവകലാശാലയിലെ നൂതനാശയ സംരഭകത്വ കേന്ദ്രവും, ഫിസിക്സ് പഠന വകുപ്പും, DIET കോഴിക്കോടും സഹകരിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 8 മുതൽ12 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി 'നൂതനാശയ ശാസ്ത്ര പരീക്ഷണ ശില്പശാല' സംഘടിപ്പിച്ചു. സ്കൂളിലെ സയൻസ് ക്ലബായ 'ക്യൂരിയോസി'ന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസം നീണ്ടു നിന്ന വർക് ഷോപ് സംഘടിപ്പിച്ചത്. കോഡിങ് (Programming), ആർടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗപ്പെടുത്തി പ്രശ്ന പരിഹാരങ്ങൾ നടത്തുന്നതിനുള്ള പരിശീലനം ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. കൂടാതെ ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോഗിച്ചുള്ള ശാസ്ത്ര പരീക്ഷണങ്ങളും നടന്നു. വർക് ഷോപിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ഇ. അബ്ദുറഷീദ് മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യാപകരായ എസ്. ഖമറുദ്ധീൻ, ഡോ. ഇ. ഹസ്ബുല്ല, അബ്ദുൽ ജലീൽ, റാജി റംസാൻ, ഡോ. ഷിഹാബ്. എൻ.കെ എന്നിവർ സംസാരിച്ചു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ അബ്ദുനാസർ യു.കെ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപാർട്മെന്റ് മേധാവി ഡോ. മുഹമ്മദ് ഷാഹിൻ എന്നിവർ വർക് ഷോപ് സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്റ്റ് അസിസ്റ്റന്റുമാരായ മുഹമ്മദ് ഷിബിൽ, നിഹാൽ മുഹമ്മദ് എന്നിവർ വർക് ഷോപ്പിന് നേതൃത്വം നൽകി.

Follow us on :

More in Related News