Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 07:11 IST
Share News :
കൊയിലാണ്ടി: വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട് പോകണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഐ എ എസ് പറഞ്ഞു.വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ ടേപ്സ്ട്രി ഓഫ് ഇന്ത്യ എന്ന് പേരിട്ട ചരിത്ര നിർമ്മിതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാത്മാ ഗാന്ധി നൽകിയ സന്ദേശം വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്നും, ഗാന്ധിയെ പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊണ്ട് എല്ലാവർക്കും തുല്യനീതി പ്രദാനം ചെയ്യുന്നതാണ് ഐഡിയ ഓഫ് ഇന്ത്യ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു. വിദ്യാർത്‌ഥികളുടെ ചോദ്യങ്ങൾക്ക് കലക്ടർ മറുപടി നൽകി. സ്കൂൾ പി ടി എ മുൻകൈയ്യെടുത്താണ് ടേപ്സ്ട്രി ഓഫ് ഇന്ത്യ എന്ന ചരിത്ര നിർമ്മിതി തയ്യാറാക്കിയത്. ദണ്ഢി യാത്രയും, വിവിധ കലാരൂപങ്ങളും, കാർഷിക വ്യവസ്ഥിതിയും, ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയും, ആഘോഷങ്ങളും, ഗുരുകുല വിദ്യാഭ്യാസവുമെല്ലാം ടേപ്സ്ട്രിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വ്യത്യസ്ത സംസ്ക്കാരങ്ങളും ആചാരങ്ങളും കലകളും കോർത്തിണക്കിയാണ് ടേപ്സ്ട്രി ഓഫ് ഇന്ത്യ രൂപപ്പെടുത്തിയത്. കെ. വി.ബിജു ആണ് ശില്പി.
മുൻസിപ്പൽ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡണ്ട് പി.എം. ബിജു സ്വാഗതമാശംസിച്ചു. പ്രിൻസിപ്പൽ ബീന പൂവത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ പി.പ്രജിഷ ,പി ടി എ വൈസ് പ്രസിഡൻ്റ് പ്രമോദ് രാരോത്ത്, കെ.കെ. ജെസ്സി, പി.കെ. ബിജു , സി. വി.ബാജിത്ത്, പി.പി. ആദിത്യ, എസ്.ആർ. തൻമയ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് സ്മിത ശ്രീധരൻ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
 
                        Please select your location.