Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റപ്പാലത്ത് പൈപ്പിടാൻ ചാലു കീറിയ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നു

07 Dec 2024 22:49 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നഗരസഭയിൽ പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കുന്ന പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കമാവും . താലൂക്ക് വികസന സമിതി യോഗത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥനാണ് ഇക്കാര്യമറിയിച്ചത് . 10 76 കോടി രൂപ വിനിയോഗിച്ചു കേന്ദ്ര സർക്കാർ പദ്ധതിയായ അമൃത് പദ്ധതിയുടെ ഒന്നാം റീച്ച് പ്രവർത്തികളാണ് ഒറ്റപ്പാലം നഗരസഭയിൽ പൂർത്തിയായി

ട്ടുള്ളത് . 36 നഗരസഭാ വാർഡുകളിലായി 1,786 പേർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യ കുടിവെള്ള കണക്ഷൻ പദ്ധതി പ്രകാരം നൽകിയിട്ടുള്ള

ത് . റോഡുകൾ ശോച്യാവസ്ഥയിലായതുമായി ബന്ധപ്പെട്ട്

ചില കൗൺസിലർമാരുടെ നിയന്ത്രണം വിട്ട രോഷ

പ്രകടനത്തിനടക്കം കൗൺസിൽ യോഗങ്ങൾ സാക്ഷ്യം വഹി

ച്ചിരുന്നു . ഏതായാലും ഈ വിഷയത്തിന് പരിഹാരമാവു

ന്നതിൻ്റെ ആശ്വാസമാണ് ജനപ്രതിനിധികൾക്കുള്ളത് .പൂളക്കുണ്ട് ഭാഗത്ത് പൈപ്പ് സ്ഥാപി

ക്കാനായി കീറിയ ചാല് ഗർത്തമായി മാറിയതിൽ വീണ് ഒരു ഇരു ചക്ര വാഹന യാത്രികന് പരിക്കേറ്റിരുന്നു .

Follow us on :

More in Related News