Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 12:17 IST
Share News :
മേപ്പയൂർ: ജൻ അഭിയാൻ സേവ ട്രസ്റ്റ്" ഏർപ്പെടുത്തിയ മദർ തെരേസ പുരസ്കാരത്തിന് ദീപ ബിജു അർഹയായി.ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ നിർധനരായ കാൻസർ,കിഡ്നി കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണവും,
പുതുവസ്ത്ര,ചികിത്സാസഹായ വിതരണവും നടത്തി.തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരന്മാരെയും സാമൂഹിക പ്രവർത്തകരെയും പുരസ്കാരം നൽകി ആദരിച്ചു.
ഷാജി പയ്യോളി സംവിധാനം ചെയ്ത "മിഴിയറിയാതെ"എന്ന മ്യൂസിക്കൽ ആൽബത്തിലെ
അഭിനയ മികവിനാണ് മദർ തെരേസ പുരസ്കാരത്തിന് ദീപ ബിജു അർഹത നേടിയത്.നിരവധി ആൽബങ്ങളിലും
ഷോർട്ട് ഫിലിമുകളിലും റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലും ദീപ ബിജു അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണൽ ഗായിക
കൂടിയാണ്.
റിട്ട.ജില്ലാ സെഷൻസ് ജഡ്ജി കെ.കെ.കൃഷ്ണൻകുട്ടി
പൈയമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു.മാനേജിങ് ട്രസ്റ്റി രാമദാസ് വേങ്ങേരി അധ്യക്ഷനായി.യു.കെ. സജിനി ,സുജേന്ദ്രഘോഷ് പള്ളിക്കര,ദിപ ബിജു,
സന്തോഷ് കുമാർ പി,സതീഷ് പേരാമ്പ്ര,ശ്രീകല വിജയൻ,ഷാജി പയ്യോളി,എം. ജയകുമാരി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.