Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.എച്ച് അനുസ്മരണവും പ്രവർത്തക സംഗമവും

01 Oct 2024 15:18 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിൻ്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച് .മുഹമ്മദ് കോയ സാഹിബ് അനുസ്മരണവും മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സംഗമവും ഒക്ടോബർ 2 ന് വൈകിട്ട് 6.30ന് മേപ്പയ്യൂർ പാലിയേറ്റീവ് കെയർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എൻ അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും.


പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.എം.എം. അഷറഫ്, കെ.എം.എ. അസീസ്, ടി.എം. അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, ഐ.ടി .അബ്ദുൽ സലാം എന്നിവർ -സംസാരിച്ചു.

Follow us on :

Tags:

More in Related News