Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് ധര്‍ണ്ണ നടത്തി.

26 Mar 2025 15:45 IST

enlight media

Share News :

ഉദുമ : ആശവര്‍ക്കര്‍മാരും അങ്കണ്‍വാടി ജീവനക്കാരും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ചുകൊണ്ട് കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ആശവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണ്‍വാടി ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉള്‍പെടെയുളള ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണാ സമരം. ഇതിന്റെ ഭാഗമായി ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പളളത്ത് നിന്ന് പാലക്കുന്നിലെ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ ധര്‍ണ്ണ കെപിസിസി അംഗം ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വി ശ്രീധരന്‍ വയലില്‍ അധ്യക്ഷത വഹിച്ചു. യൂഡിഎഫ് മണ്ഡലം കണ്‍വീനര്‍ ബി ബാലകൃഷ്ണന്‍, ജനശ്രി മിഷന്‍ ഉദുമ മണ്ഡലം ചെയര്‍മാന്‍ പി വി ഉദയകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ വാസുമാങ്ങാട്, കെവീസ് ബാലകൃഷ്ണന്‍, സെക്രട്ടറിമാരായ കെ പ്രഭാകരന്‍, ബി കൃഷ്ണന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറിമാരായ പുരുഷോത്തമന്‍ മുല്ലച്ചേരി സ്വാഗതവും ഷിബു കടവങ്ങാനം നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരന്‍, പഞ്ചായത്തംഗങ്ങളായ സുനില്‍കുമാര്‍മൂലയില്‍, ശകുന്ദള ഭാസ്‌കരന്‍, ബിന്ദു സുതന്‍, ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, കെ എം അമ്പാടി, രമേശ് ബേക്കല്‍, പുരുഷോത്തമന്‍ ആചാരി, കെ വി ശോഭന തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.

Follow us on :

More in Related News