Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 19:50 IST
Share News :
ചാവക്കാട്:നഗരസഭയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും,ചർച്ച ചെയ്യുന്നതിനുമായി ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർമാരുടെയും,വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടേയും അവലോകന യോഗം നഗരസഭ കോൺഫ്രൻസ് ഹാളിൽ വെച്ച് വിളിച്ചുചേർത്തു.നഗരസഭ സെക്രട്ടറി എം.എസ് ആകാശ് യോഗത്തിന് സ്വാഗതം ആശംസിച്ചു.നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്,അസിസ്റ്റന്റ് തഹസിൽദാർ എം.സന്തോഷ്,നഗരസഭ ക്ലീൻ സിറ്റി മാനേജർ അഞ്ചു കെ.തമ്പി എന്നിവരും നഗരസഭയിലെ വാർഡ് കൗൺസിലർമാരും,വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.ഓരോ വാർഡുകളിലെ സ്ഥിതികൾ വിലയിരുത്തി പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 എം.ഷമീർ യോഗത്തിന് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.