Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2024 12:20 IST
Share News :
മലപ്പുറം : നന്നംമ്മുക്ക് പഞ്ചായത്തിൽ ഫയലുകൾ കെട്ടി കിടക്കുന്നതിൽ പ്രതിഷേധിച്ഛ് UDF മെമ്പർമാർ പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
സാധാരണകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെയും ഫയലുകളും അപേക്ഷകളുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെയും, പഞ്ചായത്ത് പ്രസിഡന്റ് ന്റെയും അനാസ്ഥയിൽ കെട്ടി കിടക്കുന്നത്.
മുൻ കാലങ്ങളിൽ നൽകിയ അപേക്ഷകളുടെ തീർപ്പിന് ദിവസവും സാധാരണക്കാരായ നിരവധി ആളുകളാണ് പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുന്നത്. നിരവധി തവണ ബോർഡ് യോഗങ്ങളിലും,
നേരിട്ടും കെട്ടിക്കിടക്കുന്ന
അപേക്ഷകളും ഫയലുക്കളും സമയബന്ധിതമായി തീർക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലാത്തതിൽ പ്രതിഷേധിച്ച് ആണ് ഇത്തരത്തിൽ സമരത്തിലേക്ക് UDF നീങ്ങിയത്. മുൻപും ഈ പഞ്ചായത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് പൂട്ടിയിട്ടും സമരം നടത്തിയിരുന്നു.
ഇനിയും ഈ അനാസ്ഥ തുടർന്നാൽ യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് മെമ്പർമാർ അറിയിച്ചു .
മെമ്പർമാരായ അഷ്റഫ് കാട്ടിൽ, വികെഎം നൗഷാദ്, മുസ്തഫ ചാലുപറമ്പിൽ, ഫയാസ് കെ, സാദിഖ് നെച്ചിക്കൽ, റഈസ അനീസ്, രാഗിരമേശ്, ശാന്തിനീ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.