Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഷ്യലിസ്റ്റുകൾ പൊതു പ്രവർത്തകർക്ക് മാതൃക കാട്ടി: കെ. ലോഹ്യ

04 Jan 2025 09:45 IST

ENLIGHT MEDIA PERAMBRA

Share News :

തിക്കോടി:പൊതു പ്രവർത്തകർ എങ്ങനെ ജീവിക്കണമെന്നതിന് മാതൃകയാക്കാവുന്ന ജീവിതരീതി കൈക്കൊണ്ടവരായിരുന്നു പഴയകാല സോഷ്യലിസ്റ്റുകൾ എന്നും ഇതിന് ഉദാഹരണമാണ് വി.പി. കുഞ്ഞമ്മദ് ഹാജി എന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു.തിക്കോടിയിലെ പഴയ കാല സോഷ്യലിസ്റ്റും പൊതു പ്രവർത്തകനുമായ വി.പി. കുഞ്ഞമ്മദ് ഹാജിയുടെ രണ്ടാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ആർ.ജെ.ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം.


 ആർ.ജെ.ഡി. തിക്കോടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എം.പി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.ആർ ജെ. ഡി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , ഗ്രാമ പഞ്ചായത്ത് മെമ്പർ ജിഷ കാട്ടിൽ, കെ. രവീന്ദ്രൻ, എം.കെ. നിർമ്മല, നിബിൻ കാന്ത്, ബിജു കേളോത്ത്'' പ്രജീഷ് നല്ലോളി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News