08 Sep 2024 18:44 IST
Share News :
ഗുരുവായൂർ:പേരകം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റ് ഓണാഘോഷവും,വാർഷികവും ആഘോഷിച്ചു.പൂക്കള മത്സരവും,പെൻസിൽ ഡ്രോയിങ്ങ് മത്സരവും നടന്നു.പ്രശസ്തനായ ഡോ.സതീശൻ വാർഷിക യോഗം ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ് ബാബു കളത്തിൽ അധ്യക്ഷത വഹിച്ചു.കെ.ആർ.ചന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.രവി തറയിൽ,ബേബി കരിപ്പോട്ട്,ബാലസുബ്രമണ്യൻ തെക്കേപുരക്കൽ,മനോഹരൻ മാസ്റ്റർ,രത്നൻ തറയിൽ,അഡ്വ.റെനീഷ്,ബേബി ടീച്ചർ,എം.രാധ,ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു.സുകുതൻ ചാണാശ്ശേരി,ഭാസ്കരൻ കളത്തുപുറത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് അഞ്ഞൂറോളം പേർക്ക് ഓണസദ്യയും നൽകി.
Follow us on :
Tags:
More in Related News
Please select your location.