Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2025 18:02 IST
Share News :
ഗുരുവായൂർ:പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ലളിതസഹസ്രനാമ ക്ലാസ്സുകൾ ആരംഭിച്ചു.തികച്ചും സൗജന്യമായി നടത്തുന്ന ലളിതാസഹസ്രനാമ ക്ലാസ്സുകൾ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 4.30 നാണ് രുഗ്മിണി റീജൻസിയിൽ നടത്തുന്നത്.ലളിതസഹസ്രനാമ പഠന ക്ലാസ്സുകളുടെ ഉദ്‌ഘാടനം സ്വാമി നിഖിലാനന്ദ സരസ്വതി നിലവിളക്ക് കൊളുത്തി നിർവഹിച്ചു.ഡോ.കെ.ബി.പ്രഭാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രമേഷ് കേച്ചേരി,അഡ്വ.രവിചങ്കത്ത്,ജയൻ മേനോൻ,ആലക്കൽ രാധാകൃഷ്ണൻ,രവിവട്ടരങ്ങത്ത് തുടങ്ങിയവർ പ്രസംഗിച്ചു.എല്ലാ ചൊവ്വാഴ്ചകളിലും നടക്കുന്ന ക്ലാസ്സുകളിൽ ജാതിമതവർണ്ണ ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പുകളിൽ ബന്ധപ്പെടുക 9496215342,9497411559,9744655768.
Follow us on :
Tags:
More in Related News
Please select your location.