Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റെസിഡൻസ് അസോസിയേഷൻ വാർഷികം

19 Jun 2024 11:08 IST

PALLIKKARA

Share News :

സ്നേഹ റെസിഡൻസ് അസോസിയേഷൻ കീഴ്ചിറ , ചെട്ടിപ്പടി ആറാം വാർഷികം വിവിധ കലാപരിപാടികളോടെ നടന്നു. 

വാർഷികാഘോഷം പരപ്പനങ്ങാടി പോലീസ് SHO ഹരീഷ് ഉദ്ഘാടനം ചെയ്തു. വനമിത്ര അവാർഡ് ജേതാവ് അബ്ദുറസാക്ക് മുഖ്യാതിഥിയായി പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലർമാരായ ഇ.ടി. സുബ്രഹ്മണ്യൻ, സുഹറ, ഹരിപുരം റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പ്രഭാകരൻ എന്നിവർ ആശംസകളർപ്പിച്ചു.

അസോസിയേഷൻ പ്രസിഡൻറ് സി. സരുണിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി അബ്ദുൾകരീം റിപ്പോർട്ട് അവതരിപ്പിച്ചു. SSLC, CBSC, PLUS 2 , LSS പരീക്ഷയിലെ വിജയികളേയും കായിക പ്രതിഭകളേയും ആദരിച്ചു. 

അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഹരിദാസൻ.കെ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ശ്യാമള. ടി നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News