Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴരിയൂരിലെ അശാസ്ത്രീയ വാർഡ് വിഭജനം അംഗീകരിക്കില്ലെന്നു് കോൺഗ്രസ്

22 Nov 2024 14:56 IST

ENLIGHT MEDIA PERAMBRA

Share News :

കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ അശാസ്ത്രീയ വാർഡ് വിഭജനം അംഗീകരിക്കില്ലെന്നും പരാതി പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിക്ക് മുതിരുമെന്നും കീഴരിയൂർ മണ്ഡലം കോൺഗ്രസ്ലീ ഡേഴ്സ് മീറ്റ് കൺവൻഷൻ തീരുമാനിച്ചു.ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ,വാസഗൃഹങ്ങളുടെ എണ്ണം പല വാർഡുകളിലും ആവർത്തിച്ച്, ജനസംഖ്യ മാനദണ്ഡം

പാലിക്കപ്പെടാതെയാണ് മാപ്പ് ഉണ്ടാക്കിയതെന്ന്കോൺഗ്രസ്സ് ആരോപിച്ചു..പ്രസിദ്ധീകരിച്ച മാപ്പും അതിർത്തിനിശ്ചയിച്ച് ഉത്തരവായ അനുബന്ധം രണ്ട് എ യിലെ

വാസഗൃഹങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല . രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ജനാധിപത്യ വിരുദ്ധമായി തയ്യാറാക്കിയ വാർഡ് വിഭജനത്തെ എതിർത്തു തോൽപ്പിക്കാൻ കോൺഗ്രസ് കമ്മിറ്റി കീഴരിയൂരിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. 


മണ്ഡലം കോൺഗ്രസ്സ്പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ. കെ. ദാസൻ, ചുക്കോത്ത് ബാലൻ നായർ,കെ.സി. രാജൻ, ഇടത്തിൽരാമചന്ദ്രൻ, ശശി പാറോളി, ജി.പി. പ്രീജിത്ത്, പഞ്ചായത്ത് മെമ്പർമാരായ ഇ.എം. മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ,നേതാക്കളായ പി. കെ. ഗോവിന്ദൻ,എൻ. ടി.ശിവാനന്ദൻ, കെ.എം. വേലായുധൻ, സുലോചന സിറ്റാഡിൽ, ടി.കെ.ഷിനിൽ, കെ.പി. സ്വപ്‌നകുമാർ, കെ.എം.നാരായണൻ, ഷാജി തയ്യിൽ, കെ.അഖിലൻ, കെ.പി. മാധവൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News