Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2026 17:54 IST
Share News :
വള്ളിക്കുന്ന് : ഒലിപ്രംകടവ് ഉദയാ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തോളം 2026 സാഹിത്യകളരി വാർഡ് മെമ്പർ വിബി കോണത്ത് ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി വായനശാലയുടെ പ്രസിദ്ധീകരണമായ കയ്യെഴുത്തുമാസിക സർഗവസന്തത്തിൻ്റെ
പുതിയ ലക്ക പ്രകാശനവും എഴുത്തുകളരിയും സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടി നിർവഹിച്ചു. നവോഥാന സാഹിത്യ സംസ്കൃതിയുടെ ഭാഷാ ശ്രീ പുരസ്ക്കാര ജേതാവ് സി.മോഹൻദാസ്, ഫിസിക്സിൽ ഡോക്ടരേറ്റ് നേടിയ വായനശാലാ അംഗങ്ങളായ വിഷ്ണു, അഞ്ജു. മികച്ച യാത്രാവിവരണം തയ്യാറാക്കിയ ഗ്രന്ഥശാലാ പ്രവർത്തകർ എന്നിവരെ അനുമോദിച്ചു.പഞ്ചായത്ത് വായനശാലാ സമിതി കൺവീനർ കെ.എം. നാരായണൻ, ശശി ടീച്ചർ, എസ്. അനില , സി.മോഹൻദാസ്, കെ. ശശീധരൻ, കെ.വി. ഷീജ, വി.പി. സതീന്ദ്ര ബാബു, കെ. അഞ്ജു എന്നിവർ സംസാരിച്ചു. ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.