Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന റിൻഷാദിന് കൈത്താങ്ങായി നക്ഷത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി...

11 Aug 2024 20:03 IST

MUKUNDAN

Share News :

ചാവക്കാട്:ജീവകാരുണ്യ പ്രവർത്തനങ്ങളിലും,സാംസ്കാരിക 

രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നക്ഷത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന മുത്തമ്മാവ് കുണ്ടുകടവ് റോഡ് സ്വദേശി റിൻഷാദിന് കൈത്താങ്ങായി.റിൻഷാദ് സഹായ സമിതി ചെയർപേഴ്സണും.ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വിജിത സന്തോഷിന് നക്ഷത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി.ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷെലീനോവ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി,പഞ്ചായത്ത് അംഗങ്ങളായ കെ.വി.രവീന്ദ്രൻ,സിന്ധു അശോകൻ,ഹസീന,പൊതുപ്രവർത്തകരായ ജോഷി ഫ്രാൻസീസ്,ഇ.വി.ജോയ്,കെ.എ.ഉണ്ണികൃഷ്ണൻ,പി.എം.യഹിയ,മേരി തോമസ്,വി.എം.ജാഷിം,സലീം നൂർ അബൂബക്കർ,ഹസീന ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിന് മുത്തു ഒരുമനയൂർ സ്വാഗതവും,പി.വി.നിയാസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News