Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2025 18:15 IST
Share News :
ഗുരുവായൂർ:ശബരിമല സീസൺ വരുന്ന സാഹചര്യത്തിൽ ഗുരുവായൂരിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടതായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഗുരുവായൂർ നഗരസഭയും ദേവസ്വവും പോലീസും ആരോഗ്യ വിഭാഗവും ഒത്തുചേർന്ന് പ്രത്യേകപദ്ധതി രൂപികരിക്കണമെന്ന് ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു.പാർക്കിങ്ങിനുള്ള സൗകര്യങ്ങൾ അറിയാനായി ക്യൂആർകോഡ്,ഇ ടോയ്ലെറ്റുകൾ,കുടിവെള്ളം തുടങ്ങിയവ യഥാസമയം കാര്യങ്ങൾ അറിയിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങൾ ഗുരുവായൂരിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.ഇതിനായി എല്ലാവരും ഒത്തുചേർന്നുള്ള ഒരു സംവിധാനം ഉണ്ടാകണമെന്ന് ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.വി.മുഹമ്മദ് യാസിൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.രവി ചങ്കത്ത്,ട്രഷറർ ആർ.വി.റാഫി,കൺവീനർ മുരളിധരകൈമൾ,ഓഫിസ് സെക്രട്ടറി ഒ.വി.രാജേഷ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.