Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2025 13:33 IST
Share News :
പുളിക്കൽ: പാലപ്പറമ്പ് ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് ക്ഷേത്രം പ്രസിഡന്റും കുടുംബ കാരണവരുമായ എം.വി. എ ഭാഗ്യചന്ദ്രൻ,സെക്രട്ടറി രാമനാഥൻ, ഭാരവാഹികളായ എം വി എ വിജയൻ, എ വത്സരാജൻ, എ ശശീന്ദ്രൻ, എ സോമനാഥൻ, എ സദാനന്ദൻ, എം കൃഷ്ണദാസ്, കെ പ്രഷീദ് കുമാർ, കെ ബാബു എന്നിവർ ചേർന്ന് കൊടിയേറ്റി.
ഫെബ്രുവരി 28 നാണ് താലപ്പൊലി. പുലർച്ചെ 4 മണിക്ക് ഗണപതി ഹോമത്തോടെ പരിപാടികൾക്ക് തുടക്കമാകും. കാവുണർത്തൽ , ഉച്ചപൂജ, കലശം എഴുന്നള്ളിപ്പ്, മഞ്ഞത്താലപ്പൊലി, കളമെഴുത്ത്, അരിത്താലപ്പൊലി, ഗുരുതി തർപ്പണം, കുട്ടി കൂട്ടൽ എന്നിവയോടെ മാർച്ച്1ന് ഉത്സവത്തിന് കൊടിയിറങ്ങും.
Follow us on :
Tags:
More in Related News
Please select your location.