Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 18:18 IST
Share News :
ചാവക്കാട്:കുടുംബശ്രീ അരങ്ങ് 2025 ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവത്തിന്റെ ഭാഗമായി ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല സംഘാടക സമിതി യോഗം ചാവക്കാട് നഗരസഭ ഹാളിൽ വെച്ച് എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.കുടുംബശ്രീ അസിസ്റ്റൻറ് ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ കെ.കെ.പ്രസാദ്,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത്,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം എന്നിവർ സംസാരിച്ചു.ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്കിലെ പ്രസിഡണ്ട്മാർ,കമ്മിറ്റി അംഗങ്ങൾ,കൗൺസിലർസ് ,ചെയർപേഴ്സൺമാർ,അക്കൗണ്ടൻറ് മാർ,ജില്ലാ മിഷൻ സ്റ്റാഫുകൾ,എന്നിവർ പങ്കെടുത്തു.തുടർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ഓരോ കമ്മിറ്റിയിലും ചെയർമാനെയും,കൺവീനർമാരെയും തെരഞ്ഞെടുക്കുകയും ചെയ്തു.ചാവക്കാട് നഗരസഭ സിഡിഎസ് ചെയർപേഴ്സൺ ജീന രാജീവ് നന്ദി പറഞ്ഞു.2025 കലോത്സവം മെയ് 2,3 തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.