Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷു ദിനത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷന് മുന്നിൽ കെ.ലോഹ്യ ഉപവസിക്കുന്നു.

14 Apr 2025 12:49 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ പോലീസിൻ്റെ ദ്രോഹ നടപടികൾക്കെതിരെ വിഷു ദിനത്തിൽ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ മേപ്പയ്യൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവാസം തുടങ്ങി.

പുറക്കാമല സമരത്തിൻ്റെ പേരിൽ മേപ്പയൂർ പോലീസ് ഒറ്റതിരിഞ്ഞ് അക്രമിക്കുന്ന സമീപനം സ്വീകരിക്കുന്നു. ഒമ്പതോളം കള്ളക്കേസുകളിൽ ഉൾപ്പെടുത്തി ജയിലിലടച്ച പോലീസ്11 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലഭിച്ച ജാമ്യം റദ്ദ് ചെയ്യാൻ നിരന്തരം കോടതിയെ സമീപിക്കുകയാണ്.ജാമ്യ വ്യവസ്ഥ പ്രകാരം എല്ലാ ശനിയാഴ്ചയും മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ കാലത്ത് 10 നും 11 നും ഇടയിൽ ഒപ്പിടണം ജാമ്യം കിട്ടി ഇതുവരെയുള്ള എല്ലാ ശനിയാഴ്ചകളിലും ലോഹ്യ ഒപ്പിട്ടിട്ടുണ്ട്വ്യക്തിവൈരാഗ്യത്തോടെയും പകയോടെയുമാണ് മേപ്പയ്യൂർ പോലീസ് പെരുമാറുന്നത്.

അർദ്ധരാത്രി സ്ത്രീകളും കുട്ടികളും മാത്രമുള്ളപ്പോൾ വീട്ടിൽ നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.സമരസ്ഥലത്ത് വെച്ച് 15 വയസ്സ്കാരനായ എസ്.എസ് എൽ സി വിദ്യാർത്ഥിയെ അക്രമിച്ചതിനെതിരെ പ്രതികരിച്ചതിലുമുള്ള പകപോക്കലിൻ്റെ ഭാഗമാണ് പോലീസിൻ്റെ പുതിയ നടപടികളെന്ന് ലോഹ്യ ആരോപിച്ചു.സമരത്തിൻ്റെ പേരിൽ പൊതു പ്രവർത്തകരെ ക്വാറി ഉടകകൾക്ക് വേണ്ടി നിരന്തരം പീഡിപ്പിക്കുന്ന പോലീസ് ക്വാറി ഉടമകളും അവർ ഏർപ്പെടുത്തുന്ന ക്വട്ടേഷൻ സംഘവും നടത്തുന്ന അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. സംരക്ഷണ സമിതി പ്രവർത്തകർ നൽകിയ പരാതികളിലൊന്നിൽ പോലും കേസ് എടുത്തിട്ടില്ല.ക്വാറി ഉടമകൾക്ക് വേണ്ടി വിടുവേല ചെയ്യുന്ന മേപ്പയൂർ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് 15 കാരനെതിരെ ജുവനൈൽ കോടതിയിൽ പരാതി കൊടുക്കാനുംജാമ്യത്തിലിറങ്ങിയ കെ. ലോഹ്യ, എം.കെ. മുരളീധരൻ എന്നിവരുടെ ജാമ്യം റദ്ദ് ചെയ്യിക്കാനുമുള്ള ശ്രമം പോലീസ് നടത്തുന്നത്.


പോലീസ് നടപടികൾക്കെതിരെയുള്ള സമരത്തിൻ്റെ തുടക്കമെന്ന നിലയിലാണ് വിഷുദിനത്തിൽ സ്റ്റേഷന് മുന്നിൽ രാവിലെ 8 മണി മുതൽ വൈകീട്ട് വരെ ഉപവസിക്കുന്നത്. ജനകീയ സമരത്തെ

തകർക്കാൻ ക്വാറി മാഫിയയുടെ ഗുണ്ടാ വേഷം ചമയുന്ന മേപ്പയ്യൂർ പോലീസ് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും വിട്ടുവീഴ്ചയില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന് പോരാടുമെന്നും കെ.ലോഹ്യ പറഞ്ഞു.

Follow us on :

Tags:

More in Related News